Skip to main content

Posts

Showing posts from July, 2018

വാര്‍ദ്ധക്യത്തിന്റെ യൌവനം..

നീയിന്നു വേണമെൻ കൂടെ വേണം എന്റെ കണ്ണിലിരുട്ടാണ് യൗവ്വനമേ.. പൊട്ടിയ കണ്ണാടി ചില്ലുകളെൻ കാലിൽ കുത്തിയിറങ്ങിയതാരു കണ്ടൂ.. യൗവ്വനമേ നീ മറുകരയിൽ നിന്ന്, ഇപ്പുറമിപ്പുറം വന്നു കൂടെ, ഒരു തിരി വെട്ടത്തിൽ ഞാൻ തിരിച്ചാകുമ്പോൾ തിരികെ പിടിക്കണമെൻ യൗവ്വനം.. ഒാടുന്ന ലോകത്തിനൊപ്പം പിടിക്കുമ്പോൾ വറ്റി വരളുന്നുയെൻ വേരുകൾ വീണു പോയാലൊരു കൈ തരേണം, നിന്റെ യൗവ്വനത്തിൽ ഒന്നലിഞ്ഞു ചേരാൻ..