Skip to main content

Posts

വാര്‍ദ്ധക്യത്തിന്റെ യൌവനം..

നീയിന്നു വേണമെൻ കൂടെ വേണം എന്റെ കണ്ണിലിരുട്ടാണ് യൗവ്വനമേ.. പൊട്ടിയ കണ്ണാടി ചില്ലുകളെൻ കാലിൽ കുത്തിയിറങ്ങിയതാരു കണ്ടൂ.. യൗവ്വനമേ നീ മറുകരയിൽ നിന്ന്, ഇപ്പുറമിപ്പുറം വന്നു കൂടെ, ഒരു തിരി വെട്ടത്തിൽ ഞാൻ തിരിച്ചാകുമ്പോൾ തിരികെ പിടിക്കണമെൻ യൗവ്വനം.. ഒാടുന്ന ലോകത്തിനൊപ്പം പിടിക്കുമ്പോൾ വറ്റി വരളുന്നുയെൻ വേരുകൾ വീണു പോയാലൊരു കൈ തരേണം, നിന്റെ യൗവ്വനത്തിൽ ഒന്നലിഞ്ഞു ചേരാൻ..
Recent posts

A Tribute to Liga Skromane

ഞാന്‍ തിരുവനന്തപുറത്ത് താമസിക്കുന്ന സമയത്താണ് ലിഗ എന്ന വിദേശ വനിതയെ കാണാതായി എന്നുള്ള ന്യൂസ്‌ കാണുന്നത്.  സമൂഹ മാധ്യമങ്ങളില്‍ അന്നേ കരഞ്ഞു നില്‍കുന്ന അവരുടെ സഹോദരിയുടെ മുഖം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ലിഗയുടെ മിസ്സിംഗ്‌ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുമ്പോഴും അവര്‍ തിരിച്ചെത്തണം എന്ന് മനസ്സിലെവിടെയോ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കഥക്കവസ്സാനം എന്തായി എന്ന് എല്ലാരും കണ്ടതാണല്ലോ. അതിഥി ദേവോ ഭവ എന്നാ വാക്യം പ്രതിനിധാനം ചെയുന്ന ഒരു ജനസമൂഹത്തില്‍ ഉള്‍പ്പെട്ടവന്‍ എന്ന  നിലയില്‍ ഞാനും തല കുനിക്കുക്കയാണ്... ക്ഷമിക്കൂ സഹോദരി...